മൂന്നുവയസ്സുകാരി നാടോടി ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 30 വര്‍ഷം തടവ്

single-img
23 January 2014

Muhammed Jasimമലപ്പുറം തിരൂരില്‍ മൂന്നു വയസ്സുള്ള നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി, പരപ്പനങ്ങാടി ചെറമംഗലത്തെ കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമിന് മലപ്പുറം ജില്ലാ സെഷന്‍സ് കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിക്ക് വിവിധ വകുപ്പുകളിലായി ശിക്ഷ 10 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

2013 മാര്‍ച്ചില്‍ തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന മൂന്നു വയസുള്ള തമിഴ് ബാലികയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പൂരയുടെ പിന്നില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണെ്ടത്തുകയായിരുന്നു.