ടിപി ചന്ദ്രശേഖരന്‍ വധക്കേസ് :സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നിരാഹാര സമരത്തിന് ഒരുങ്ങുന്നു

single-img
23 January 2014

kkആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ കെ കെ രമ നിരാഹാര സമരത്തിന് ഒരുങ്ങുന്നു.ആര്‍എംപിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആര്‍എംപി നേതാക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും രമയ്ക്കൊപ്പം റിലേ നിരാഹാര സമരം നടത്തും. ടി.പി വധക്കേസിന്റെ വിധിയില്‍ തൃപ്തയല്ലെന്നും തുടരന്വേഷണം ആവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്നും കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം ലഭിച്ച പ്രതികള്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ടതില്ലെന്നും ഇവര്‍ താത്ക്കാലികമായി മാത്രം ഒഴിവാക്കപ്പെടുകയാണെന്ന് മനസ്സിലാക്കണമെന്നും രമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ടി.പി വധക്കേസിലെ വിധി കേസില്‍ സി.പി.എമ്മിനുള്ള ബന്ധമാണ് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.ടിപി വധക്കേസില്‍ ചൊവ്വാഴ്ച ശിക്ഷാവിധി വരാനിരിക്കുകയാണ്.