എംപിമാര്‍ തെരഞ്ഞെടുത്താല്‍ പ്രധാനമന്ത്രിയാകാം: രാഹുല്‍ ഗാന്ധി

single-img
23 January 2014

rahulആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ എംപിമാരുടെ സമ്മതത്തില്‍ പ്രധാനമന്ത്രിയാകുന്നത് പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ അമേഠിയില്‍ തുടരുന്ന രണ്ടു ദിവസത്തെ പര്യടനത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ എംപിമാരാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ജനാധിപത്യ രീതിയല്ല. കോണ്‍ഗ്രസില്‍ ഇത്തരം കീഴ്‌വഴക്കമില്ലെന്നും എംപിമാര്‍ക്കാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവകാശമെന്നും അദ്ദേഹം പറഞ്ഞു.