ഇന്ത്യയില്‍നിന്നു പാക്കിസ്ഥാന്‍ വൈദ്യുതി വാങ്ങുന്നു

single-img
23 January 2014

map_of_pakistanകടുത്ത ഊര്‍ജ പ്രതിസന്ധി നേരിടാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയില്‍നിന്നു വൈദ്യുതി വാങ്ങുന്നു. തിങ്കളാഴ്ച ചേര്‍ന്ന ഫെഡറല്‍മന്ത്രിസഭാ യോഗം ഇതിനുള്ള ധാരണാപത്രം അംഗീകരിച്ചതായി പാക് വൃത്തങ്ങള്‍ അറിയിച്ചു. വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പാക്കിസ്ഥാന് 500 മെഗാവാട്ട് വൈദ്യുതി നല്കാന്‍ തയാറാണെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.