രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനായി കേരളം കാത്തിരിക്കുന്നെന്നു മുഖ്യമന്ത്രി

single-img
23 January 2014

oommenയുവജനതയുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനു കേരളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന യുവകേരള യാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുന്ന നരേന്ദ്ര മോഡി ജനഹൃദയങ്ങളില്‍ വിഷം നിറച്ച് വര്‍ഗ്ഗീയത വളര്‍ത്തുവാനാണ് ശ്രമിക്കുന്നത്. മോഡി ഭാരതത്തിനു ചേര്‍ന്ന ഭരണാധികാരിയല്ല. വര്‍ഗീയതയിലൂടെ ജനങ്ങളെ വിഘടിപ്പിച്ച് അധികാരം പിടിച്ചടക്കാനാണു മോഡിയുടെ ശ്രമം. ഭാരതത്തിന്റെ പാരമ്പര്യത്തിനു ഘടകവിരുദ്ധമായ ഈ നിലപാട് ജനം അംഗീകരിക്കില്ല. സംസ്ഥാനത്തു നിയമനനിരോധനം ഉണെ്ടന്ന വ്യാജ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.