വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി

single-img
23 January 2014

nidhiവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി.2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് നിതീഷ്‌കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബിഹാറിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയി. ഇക്കാര്യത്തില്‍ മുന്‍പ് കോണ്‍ഗ്രസ് താത്പര്യം കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ തണുത്ത പ്രതികരണമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഖ്യം ജെ.ഡി.യു.വിന് ആലോചിക്കുവാന്‍ പോലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ ജെ.ഡി.യു-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് നിലനിന്ന ഊഹാപോഹങ്ങള്‍ക്ക് തിരശ്ശീല വീണു.കഴിഞ്ഞ ജൂണില്‍ ബി.ജെ.പി.യുമായി പതിനേഴുവര്‍ഷം നീണ്ട സഖ്യം ജെ.ഡി.യു ഉപേക്ഷിച്ചതിനേത്തുടര്‍ന്ന് നിതീഷ് സര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും കൈകോര്‍ക്കുമെന്ന ധാരണ പരന്നത്. ഇപ്പോഴും നിതീഷ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ പിന്തുണയിലാണ്.എന്നാൽ അതെ സമയം തന്നെതിരഞ്ഞെടുപ്പിനുമുമ്പേ മൂന്നാം മുന്നണിയുമായി ധാരണയുണ്ടാക്കാനാണ് ജെഡിയുവിന്റെ നീക്കമെന്നറിയുന്നു. അതേസമയം ബിഹാറിന്റെ പ്രത്യേക പദവിയേക്കാള്‍ ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസിന് പ്രതികൂലമായ രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്നതാണ് നിതീഷിനെ പിന്തിരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.