രാജീവ് വധക്കേസ് പ്രതി നളിനി പരോളിന് അപേക്ഷിച്ചു

single-img
23 January 2014

Naliniരാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മദ്രാസ് ഹൈക്കോടതിയെ പരോളിനായി സമീപിച്ചു. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കാന്‍ പരോള്‍ അനുവദിക്കാന്‍ ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

നളിനിയുടെ അപേക്ഷ സ്വീകരിച്ച കോടതി ഫെബ്രുവരി 11നകം മറുപടി നല്കാന്‍ ജയില്‍ എഡിജിപിക്കും വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിനും നോട്ടീസ് അയച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരില്‍ ഒരാളായിരുന്നു നളിനി.