വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നു മുല്ലപ്പള്ളി

single-img
23 January 2014

Union-Minister-of-State-for-Home-Affairs-Mullappally-Ramachandran-keralaഅടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമായി മാറിയ വടകര ഇനി മറ്റൊരു പാര്‍ട്ടിക്കു കൊടുക്കുന്നത് അംഗീകരിക്കാനാകില്ല. വടകരയിലെ ലോക്‌സഭാ സീറ്റ് ഘടകകക്ഷിക്കു കൈമാറുന്നതു സംബന്ധിച്ചു ഹൈക്കമാന്‍ഡോ കെപിസിസിയോ ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ല. ഏറെക്കാലമായി കോണ്‍ഗ്രസിനു അപ്രാപ്യമായിരുന്ന വടകര മണ്ഡലം ഇന്നു പൂര്‍ണമായും വിജയസാധ്യതയുള്ള കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണ്. അങ്ങനെയുള്ള വടകര മണ്ഡലം ഘടക കക്ഷികള്‍ ആവശ്യപ്പെടുന്നതു അനുചിതമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.