ഇന്ത്യന്‍ വംശജനായ രാകേഷ് ഖുറാന അമേരിക്കയിലെ ഹവാര്‍ഡ് കോളേജില്‍ ഡീന്‍

single-img
23 January 2014

ഇന്ത്യന്‍ വംശജനായ രാകേഷ് ഖുറാന പ്രശസ്തമായ ഹാര്‍വാര്‍ഡ് കോളജില്‍ ഡീനായി നിയമിതനായി. ജൂലായില്‍ അദ്ദേഹം ചുമതല ഏറ്റെടുക്കും. സോഷ്യോളജി പ്രഫസറായ ഖുറാന ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും അധ്യാപകനാണ്.

മികച്ച അധ്യാപകനും പണ്ഡിതനുമായ രാകേഷ് ഖുറാനയുടെ അനുഭവജ്ഞാനം കോളജിന് മുതല്‍ക്കൂട്ടാകുമെന്ന് ഹാര്‍വാര്‍ഡിലെ ഫാക്കള്‍ട്ടി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡീന്‍ മൈക്കള്‍ സ്മിത്ത് അഭിപ്രായപ്പെട്ടു.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന എവലിന്‍ ഹാമണ്‍സിന്റെ പിന്മഗാമിയായി അദ്ദേഹം ജൂലായ് ഒന്നിന് പുതിയ ചുമതലയേല്‍ക്കും. ആഫ്രിക്കന്‍-അമേരിക്കന്‍ പഠനവിഭാഗം പ്രൊഫസര്‍ ആയിരുന്നു എവലിന്‍ ഹാമണ്‍സ് . പുതിയ ദൗത്യം അംഗീകാരമായി കാണുന്നുവെന്ന് ഖുറാന പ്രതികരിച്ചു. അധ്യാപക അവാര്‍ഡിന് രണ്ട് തവണ അര്‍ഹനായിട്ടുള്ള വ്യക്തിയാണ് രാകേഷ് ഖുറാന.