തെരുവില്‍ കാര്‍ റേസ്‌ നടത്തിയതിന്‌ പോപ്പ്‌ ഗായകന്‍ ജസ്‌റ്റിന്‍ ബീബര്‍ അറസ്‌റ്റിൽ

single-img
23 January 2014

justinതെരുവില്‍ കാര്‍ റേസ്‌ നടത്തിയതിന്‌ പോപ്പ്‌ ഗായകന്‍ ജസ്‌റ്റിന്‍ ബീബര്‍ അറസ്‌റ്റിൽ . മിയാമി ബീച്ച്‌ തെരുവിലൂടെ മറ്റൊരു കാറുമായി റേസിംഗ്‌ നടത്തിയെന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. . ദക്ഷിണ ഫ്‌ളോറിഡയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടു കാറുകള്‍ റേസിംഗ്‌ നടത്തുന്നതായി കണ്ടെന്ന്‌ മിയാമി പോലീസ്‌ വക്‌താവ്‌ ബോബി ഹെര്‍ണാണ്ടസിനെ ഉദ്ധരിച്ചാണ്‌ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത്‌ വിട്ടിരിക്കുന്നത്‌. തന്റെ മഞ്ഞ ലംബോര്‍ഗിനി കാറിലായിരുന്ന ബീബര്‍ മറ്റൊരു ചുവപ്പു കാറുമായിട്ടായിരുന്നു മത്സരം.മദ്യലഹരിയിലായിരുന്നു ബീബര്‍. ഇവരെ പിന്നീട്‌ വഴി ബ്‌ളോക്ക്‌ ചെയ്‌ത് പിടികൂടുകയായിരുന്നു. ചുവന്ന കാറിന്റെ ഡ്രൈവറും അറസ്‌റ്റിലായിട്ടുണ്ട്‌. മിയാമി ബീച്ചിലെ പോലീസ്‌ സ്‌റ്റേഷനില്‍ നടത്‌ിതയ മദ്യ പരിശോധനയില്‍ ബീബര്‍ പിടിക്കപ്പെടുകയും ചെയ്‌തു. മിയാമി ഡേഡ്‌ കൗണ്ടി ജയിലിലേക്ക്‌ ബീബറിനെ പിന്നീട്‌ അയച്ചു. –