ദ്വിദിന ശാസ്ത്ര ശില്പശാല, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്

single-img
23 January 2014

catholicate college ptaപത്തനംതിട്ട:- കാതോലിക്കേറ്റ് കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റ് ആഭിമുഖ്യത്തില്‍, മുന്‍ അദ്ധ്യാപകനും പ്രഥമ വകുപ്പ് അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. എന്‍.ജി കുഞ്ഞച്ചന്‍ അവറുകളുടെ സ്മരണാര്‍ത്ഥം ജനുവരി 23,24 തീയതികളില്‍ ദ്വിദിന ശാസ്ത്രശില്പശാല നടക്കുന്നു.23 നു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റ് അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ എമറേറ്റ്സ് പ്രൊഫസര്‍ ഡോ. ഗിരിജാ വല്ലഭന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് അദ്ദേഹം ‘ലേസര്‍ ഫ്യൂഷന്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. 24 നു ഹൈസ്കൂല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര സംബന്ധിയായ പ്രവര്‍ത്തി പരിചയ മേള നടത്തുന്നതാണ്‍.ഓരൊ സ്കൂളില്‍ നിന്നും രണ്ടു പേര്‍ അടങ്ങുന്ന രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്‍. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതാന്‍. കാതോലിക്കേറ്റ് കോളേജിലെ ഫിസിക്സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന നിശ്ചല, പ്രവര്‍ത്തന മാത്രകകളും മേളയില്‍ ഉണ്ടായിരിക്കുന്നതാണ്‍.