29 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

single-img
23 January 2014

Busഈ മാസം 29 മുതല്‍  സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. ബസ് ഓപ്പറേറ്റേസ് കോണ്‍ഫെഡറേഷന് കീഴിലുള്ള സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. ഇന്ധന വിലയ്ക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 27-ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബസ് ഉടമകളുടെ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഓപ്പറേറ്റേസ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.