സോമനാഥ് ഭാരതിയുടെ രാജിക്ക് സമ്മർദ്ദം ശക്തം

single-img
23 January 2014

സോമനാഥ് ഭാരതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന വേളയില്‍ ഇന്ന് കേജ്രിവാള്‍ ഡല്‍ഹി ലഫ്റ്റ: ജനറലിനെ കാണുന്നു.സ്വാഭാവികമായ കൂടിക്കാഴ്ച്ച ആണ് എന്ന് പറയുന്നുണ്ടെങ്കിലും സോമനാഥ ഭാരതി രാജി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആണ് കൂടിക്കാഴ്ച്ച എന്നാണു സൂചന.

ആഫ്രിക്കന്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി വലിയ പ്രതിസന്ധിയില്‍ ആണ്.സോമനാഥ് ഭാരതിയുടെ രാജിക്കായി അരവിന്ദ് കേജ്രിവാളിനു മേല്‍ സമ്മര്‍ദ്ദം ഏറുന്നു എന്ന് ഡല്‍ഹി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.