ദേശീയ സീനിയര്‍ കരാട്ടേ മത്സരത്തില്‍ സംസ്ഥാന ടീമിനെ തിരുവനന്തപുരം സ്വദേശി അനൂപ് നയിക്കും

single-img
23 January 2014

anoopഈമാസം 24, 25,26 തീയതികളില്‍  ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സീനിയര്‍ കരാട്ടേ മത്സരത്തില്‍ സംസ്ഥാന ടീമിനെ തിരുവനന്തപുരം സ്വദേശി  അനൂപ്  നയിക്കും.  രാധാകൃഷ്ണന്‍ (തൃശൂര്‍), വിനീഷ്, വൈഷണവ്, വിബു (തിരുവനന്തപുരം), കാവ്യപ്രിയ (കോട്ടയം), അജേഷ് കുമാര്‍ (കൊല്ലം), സുരാജ്, ശാന്തകുമാര്‍, വിഷ്ണു, സുമി (തൃശൂര്‍), അനോണ്‍ (എറണാകുളം) എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. സുനില്‍കുമാറാണ് (കോഴിക്കോട്) കോച്ച്. ടീം മാനേജര്‍ സി.ഡി. ടോണി (തൃശൂര്‍).ഡല്‍ഹി തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 12 വിഭാഗങ്ങളിലായാണ് മത്സരം.ദേശീയ ഗെയിംസ് മത്സരങ്ങളിലേക്കുള്ള ടീമിനെ ഈ മത്സരത്തില്‍നിന്നാണ് തിരഞ്ഞെടുക്കുക.