ബലാത്സംഗം ചെയ്തതിന് രാജ് ബബ്ബാര്‍ മാപ്പുപറയാറുണ്ടോയെന്ന് കുമാര്‍ വിശ്വാസ്‌

single-img
22 January 2014

Viswasമലയാളി നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ച പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മറുപടിയുമായി കുമാര്‍ വിശ്വാസ്. ബോളിവുഡ് താരം രാജ് ബബ്ബാര്‍ ചലച്ചിത്ര രംഗങ്ങളില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് പിന്നീട് മാപ്പ് ചോദിക്കാറില്ലെന്നും അതുപോലെ മാത്രം തന്റെ തന്റെ കവിതയിലെ പരാമര്‍ശം കണ്ടാല്‍ മതിയെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. അവിതയിലെഴുതുന്ന സംഭവങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലെന്നും അതിന്റെ പേരില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടോയെന്നും കുമാര്‍ വിശ്വാസ് ചോദിച്ചു.

എന്നാല്‍ സംഭവത്തില്‍ വിശ്വാസ് മാപ്പ് പറഞ്ഞുകൊണ്ട് ഇമെയില്‍ അയച്ചിരുന്നതായി ആംആദ്മി കേരള ഘടകം വ്യക്തമാക്കി.