ടിപി വധക്കേസില്‍ സിബിഐ അന്വേഷണം പരിഗണനയില്‍: ചെന്നിത്തല

single-img
22 January 2014

ramesh chennithalaടി.പി. വധക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതില്‍ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും പിണറായി വിജയന്‍ തെറ്റ് സമ്മതിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടില്ലെന്നും നേരായ രീതിയില്‍ അന്വേഷിച്ചതു കൊണ്ടാണ് പാര്‍ട്ടിയുടെ പങ്ക് പുറത്തുവന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.