ടി.പി കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍ ; 24 പ്രതികളെ വെറുതെ വിട്ടു

single-img
22 January 2014

tp-big-copyടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്‌ടെത്തി.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ മാസ്റ്ററും പടയങ്കണ്ടി രവീന്ദ്രനും  അടക്കം  കേസിലെ 24 പ്രതികളെ കോടതി വെറുതെവിട്ടു. കൊലയാളി സംഘത്തിലെ ഏഴും പേരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.

 

സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍, ജ്യോതിബാബു,പടയങ്കണ്ടി രവീന്ദ്രന്‍ തുടങ്ങിയവരെ വെറുതെ വിട്ടു. കെ.സി.രാമചന്ദ്രനെയും, കുഞ്ഞനന്തനെയും ശിക്ഷിച്ചിട്ടുണ്ട്‍. എം.സി അനൂപ്, കൊടി സുനി എന്നിവരടക്കമുള്ള ഏഴ് ആംഗ സംഘം പ്രതികളാണെന്ന് കോടതി വിധിച്ചു. രാവിലെ 11 നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടിയാണ് വിധി പ്രഖ്യാപിച്ചത്.