നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്ന് ടി.പിയുടെ ഭാര്യ

single-img
22 January 2014

Rema -  1തനിക്കും പാര്‍ട്ടിക്കും നീതി പീഠത്തില്‍ വിശ്വാസമുണ്‌ടെന്ന് ടിപി ചന്ദ്രശേഖറിന്റെ വിധവ കെ.കെ. രമ. ടിപിയെ കൊന്നത് വിഎസിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതിനാണെന്ന് വി.എസ്. തിരിച്ചറിയണം. ഇനിയൊരു സ്ത്രീക്കും തന്റെ വിധിയുണ്ടാകരുതെന്നും തന്റെ പോരാട്ടം അക്രമത്തിനിരയായ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും അവര്‍ പറഞ്ഞു.

കേസ് അട്ടിമറിക്കുന്നതിനായി സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിലും പ്രതികള്‍ക്ക് ഏറ്റവും ശക്തമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിധി ഏങ്ങനെയായാലും കൊല്ലിച്ചവരെ കണ്‌ടെത്താന്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും രമ പറഞ്ഞു.