തായ്‌ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
22 January 2014

Thailandതായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലും സമീപപ്രദേശങ്ങളിലും രണ്ടുമാസത്തേക്ക് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം നേരിടാനാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി സുരപോംഗ് അറിയിച്ചു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, അക്രമം കാട്ടുന്നവരെ അറസ്റ്റു ചെയ്യുക, സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുക അഞ്ചുപേരില്‍കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കുക തുടങ്ങിയവ ഉള്‍പ്പെടെ വിപുലമായ അധികാരമാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് അടിയന്തരാവസ്ഥയിന്‍ കീഴില്‍ കിട്ടുന്നത്.