കേജ്രിവാള്‍ ഭ്രാന്തനെന്നു സുശീല്‍ കുമാര്‍ ഷിന്‍ഡേ

single-img
22 January 2014

ഒരു ഭ്രാന്തന്‍ മുഖ്യമന്ത്രി കാരണം തനിക്കു പോലീസുകാരുടെ ലീവ് വരെ റദ്ദാക്കേണ്ടി വന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ.കേജ്രിവാളിനെപേരെടുത്തു പരാമര്‍ശിക്കാതെ ആണ് ഷിന്‍ഡേയുടെ ഈ പ്രസ്താവന.  കേജ്രിവാളിന്റെ ഉപരോധ സമരത്തെ ഉദ്ദരിച്ചാണ് മന്ത്രിയുടെ  രോഷപ്രകടനം.

ഒരു ഭ്രാന്തന്‍ മുഖ്യമന്ത്രി വന്നു റോഡില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തിയത് കൊണ്ട് തനിക്കു പോലീസുകാരുടെ അവധി ദിനങ്ങള്‍ റദ്ദാക്കേണ്ടി വന്നു എന്നാണ് ഷിന്‍ഡേ പറഞ്ഞത്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ ആണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

മുന്‍പ് ഒരു പോലീസുകാരന്‍ ആയിരുന്ന തനിക്കു മധുവിധുവിന് പോലും ലീവ് കിട്ടിയിട്ടില്ല എന്ന കാര്യം പറയുമ്പോള്‍ ആയിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.