ബോളിവുഡ് താരം സമീറ റെഡ്ഡി വിവാഹിതയായി

single-img
22 January 2014

sameraബോളിവുഡ് താരം സമീറ റെഡ്ഡി വിവാഹിതയായി.ബിസിനസ്സുകാരന്‍ അക്ഷയ്‌ വാര്‍ദേയാണ്‌ സമീരയെ വിവാഹം കഴിച്ചത്‌. ചൊവ്വാഴ്‌ചയായിരുന്നു ഇരുവരുടേയും വിവാഹം. രണ്ടരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡിസംബറിലായിരുന്നു വിവാഹനിശ്ചയം. ഏപ്രിലില്‍ വിവാഹം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അക്ഷയിയുടെ ബിസിനസ്സ് തിരക്ക് കണക്കിലെടുത്ത് മൂന്നുമാസം നേരത്തെയാക്കുകയായിരുന്നു. മുംബൈക്കാരനായ അക്ഷയ്‌ വാര്‍ദേയ്‌ക്ക് സ്വന്തമായി മോട്ടോര്‍ സൈക്കിള്‍ കമ്പനി വരെയുണ്ട്‌. ഏറ്റവും അടുത്ത സുഹുത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഇന്നലെ നടന്ന ചടങ്ങില്‍ ഉണ്ടായിരുന്നത്.മറാത്തി ആചാരപ്രകാരമായിരുന്നു വിവാഹം.