സഖ്യത്തിന്റെ കാര്യം തീരുമാനിക്കുന്നത് കോണ്‍ഗ്രസ്: പാസ്വാന്‍

single-img
22 January 2014

ram vilasലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരുമായി സഖ്യം ചേരണമെന്നതു കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് എല്‍ജെപി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍. ആര്‍ജെഡി, ജെഡി-യു പാര്‍ട്ടികളില്‍ ആരുമായി സഖ്യമുണ്ടാക്കണമെന്നു കോണ്‍ഗ്രസ് ആലോചിച്ചുവരികയാണെന്ന വാര്‍ത്തകള്‍ക്കിടെയാണു ബിഹാറിലെ കോണ്‍ഗ്രസിന്റെ കൂട്ടുകക്ഷിയായ എല്‍ജെപി നിലപാട് വ്യക്തമാക്കിയത്. ഈമാസം അവസാനം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും പാസ്വാന്‍ പറഞ്ഞു.