പാക് വ്യോമാക്രമണം; 40 ഭീകരര്‍ കൊല്ലപ്പെട്ടു

single-img
22 January 2014

map_of_pakistanനോര്‍ത്ത് വസിറിസ്ഥാനിലെ താലിബാന്റെ ശക്തികേന്ദ്രങ്ങളില്‍ ഇന്നലെ പാക് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 40 ഭീകരര്‍ കൊല്ലപ്പെട്ടു.നിരവധിപ്പേര്‍ക്കു പരിക്കേറ്റു. സാധാരണക്കാര്‍ക്കും ജീവഹാനി നേരിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഗോത്രമേഖലയില്‍ യുദ്ധവിമാനങ്ങള്‍ എത്തിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി.

പ്രാദേശിക താലിബാന്‍ നേതാക്കളുമായി 2007ല്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയശേഷം ആദ്യം നടക്കുന്ന വ്യോമാക്രമണമാണിത്.

റാവല്‍പ്പിണ്ടിയിലെ പാക് സേനാ ആസ്ഥാനത്തിനു സമീപവും ബന്നുവിലും ഭീകരര്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടി നല്‍കാനാണ് വ്യോമസേനയെ അയച്ചത്. റാവല്‍പ്പിണ്ടി ആക്രമണത്തില്‍ 13 പേരും ബന്നു ആക്രമണത്തില്‍ 26 പേരും കൊല്ലപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടവരില്‍ നിരവധി സൈനികരും ഉണ്ടായിരുന്നു.