മലയാളി നഴ്സുമാര്‍ക്കെതിരെ ഉള്ള വിവാദ പരാമര്‍ശം :കുമാര്‍ വിശ്വാസ് മാപ്പ് പറഞ്ഞു

single-img
22 January 2014

kumar-vishwas

 മലയാളിനഴ്‌സുമാരെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് മാപ്പ് പറഞ്ഞു. ആം ആദ്മി കേരള ഘടകം ആണ് ഇദ്ദേഹത്തിന്റെ മാപ്പ് അപേക്ഷിച്ച് കൊണ്ടുള്ള ഇമെയില്‍ സന്ദേശം പുറത്തു വിട്ടത്.

കവിസമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം കേരളസമൂഹത്തെ വേദനിപ്പിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌ചോദിക്കുന്നതായും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കുമാര്‍ വിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആം ആദ്മി പാര്‍ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.