എ.എ.പി ധര്‍ണയ്‌ക്കെതിരേ പോലീസ് കേസെടുത്തു; കെജരിവാള്‍ ആശുപത്രിയില്‍

single-img
22 January 2014

aravindകുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസമ്മതിച്ച പോലീസുകാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി നടത്തിയ ധര്‍ണയ്‌ക്കെതിരേ പോലീസ് കേസെടുത്തു.

അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ധര്‍ണയെതുടര്‍ന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ യശോദ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ആരോപണവിധേയരായ പോലീസുകാരോട് എ.എ.പിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.