സിലിണ്ടര്‍ എണ്ണം കൂട്ടുന്നത് ഈയാഴ്ച പരിഗണിക്കുമെന്ന് വീരപ്പ മൊയ്‌ലി

single-img
22 January 2014

veerappa_moily_667x500സബ്‌സിഡി പാചകവാതക സിലണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം കാബിനറ്റ് ഈയാഴ്ച പരിഗണിക്കുമെന്നു പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി. പാചകത്തിനു ഒമ്പതു സിലിണ്ടറുകള്‍ മതിയാകില്ലെന്ന പരാതിയെതുടര്‍ന്നാണ് സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം 12 ആക്കണമെന്ന നിര്‍ദേശം താന്‍ കാബിനറ്റില്‍ വച്ചതെന്ന് ഇന്നലെ വീരപ്പമൊയ്‌ലി ദേശീയ തലസ്ഥാനത്ത് അഞ്ചു കി ലോ പാചകവാതക സിലിണ്ടര്‍ പെട്രോള്‍ പമ്പുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തശേഷം പറഞ്ഞു.