ചന്ദ്രശേഖരന്‍ കേസിലെ വിധി കേട്ടപ്പോള്‍ അഭിമാനം തോന്നിയെന്ന്‌ കെ.കെ.ലതിക എംഎല്‍എ

single-img
22 January 2014

kkചന്ദ്രശേഖരന്‍ കേസിലെ വിധി കേട്ടപ്പോള്‍ അഭിമാനം തോന്നിയെന്ന്‌ കെ.കെ.ലതിക എംഎല്‍എ.പാര്‍ട്ടിക്കുവേണ്ടി സഖാവ്‌ പി.മോഹനന്‍ ജയിലില്‍ കിടന്നതില്‍ അഭിമാണ്‌ ഉള്ളതെന്നും കെ.കെ.ലതിക എംഎല്‍എ.പൊതുസമൂഹത്തിന് എന്നെ അറിയാം. വിധിയില്‍ സന്തോഷമോ ദുഖമോ ഇല്ല. മാധ്യമങ്ങള്‍ നീതി നിഷേധിച്ചു.സഖാവ് എന്ന നിലയിലാണ് താന്‍ കോടതിയില്‍ വന്നത്. ഒന്നര വര്‍ഷം നിരപരാധിയായ പി.മോഹനനെ ജയിലിലടച്ചു. സിപിഎം പ്രവര്‍ത്തകരായതിനാല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി എത്ര കാലം ജയിലില്‍ കിടന്നാലും അഭിമാനമേ ഉള്ളൂവെന്നും അവര്‍ പറഞ്ഞു.