ബോളിവുഡ് താരം ജിയാ ഖാന്റെ മരണം : നടന്‍ സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ്

single-img
22 January 2014

പ്രശസ്ത ബോളിവുഡ് താരം ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ജിയാഖാന്റെ കാമുകനായിരുന്ന ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കുറ്റം ചുമത്തി ആണ് അഞ്ഞൂറ് പേജുള്ള അന്ധേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ജിയ മരിക്കുന്നതിനു മുന്പ് അവസാനമായി സംസാരിച്ചത് സൂരജുമായി ആണ് എന്നും പോലീസ് പറയുന്നു.

കഴിഞ്ഞ വര്ഷം ജൂണ്‍ മാസം മൂന്നാം തീയതി ആണ് ഇരുപത്തിയഞ്ച്കാരിയായ ജിയാഖാനെ തന്റെ റൂമിനുള്ളിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ബോളിവുഡ് താരങ്ങളായ ആദിത്യാ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകനായ സൂരജ് പഞ്ചോളിയെ സംശയാസ്പദമായി പോലീസ് അറസ്റ്റ് ചെയ്തത് ആഴ്ചകളോളം റിമാന്‍ഡില്‍ ആക്കിയിരുന്നു.തന്റെ മകളുടെ മരണം കൊലപാതകമാണെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നും  കാണിച്ചു ഒക്ടോബര്‍ മാസത്തില്‍ ജിയയുടെ അമ്മ റാബിയാഖാന്‍ മുംബൈ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഈ മരണം ആത്മഹത്യ ആക്കി മാറ്റണമെന്നു പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു എന്നും ഫോറന്‍സിക് തെളിവുകളെ അവര്‍ അവഗണിച്ചു എന്നും റാബിയാ ഖാന്‍ പറഞ്ഞു.