മുഖ്യമന്ത്രി ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെപ്പോലും നാണിപ്പിക്കുന്നു : വി എസ്

single-img
21 January 2014

മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രയോഗങ്ങളുമായി പ്രതിപക്ഷനേതാവ് വി എസ്അച്ചുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രി ചമ്പൽക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്ന പണിയാണ് ചെയ്യുന്നതെന്ന് വിഎസ് ആരോപിച്ചു .

പാമൊലിൻ കേസിൽ കരുണാകരനെ കുടുക്കിയത് ഒരു വിഭാഗംകോൺഗ്രസ് നേതാക്കളാണെന്നും വിഎസ് പറഞ്ഞു. ഉമ്മൻചാണ്ടിയാണ് കരുണാകരനെതിരായ തെളിവുകൾ പുറത്തു വിട്ടതെന്നും വി എസ് അഭിപ്രായപ്പെട്ടു.

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് തികഞ്ഞ അധികാര ദുര്‍വിനിയോഗം ആണെന്നും വി എസ് സുനില്‍കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.

അതേസമയം പാമോലിന്‍ കേസില്‍ അടിയന്തിരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍   പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.പാമോലിൻ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി തള്ളിയത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ഇത് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത് .