ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരിഹരിക്കാനും സമിതി വരുന്നു

single-img
21 January 2014

kcടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരിഹരിക്കാനും നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ. സി ജോസഫ്. അനുദിനം കേരളത്തില്‍ ചാനലുകള്‍ വര്‍ധിച്ചു വരികയാണെന്നും ഇത് റേറ്റിങിനു വേണ്ടിയുള്ള കിടമത്സരത്തിന് ഇടവരുത്തുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും സംസ്ഥാന തലത്തില്‍ പി. ആര്‍.ഡി ഡയറക്ടറും ജില്ലാതലത്തില്‍ കളക്ടറുമായിരിക്കും ഈ സമിതിയുടെ കണ്‍വീനര്‍മരെന്നും മന്ത്രി വ്യക്തമാക്കി.