പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്തിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 13 മരണം

single-img
21 January 2014

pakistanപാകിസ്ഥാനിലെ റാവല്‍പ്പിണ്ടിയില്‍ പാക് സൈനിക ആസ്ഥാനത്തിനു സമീപം ഇന്നലെ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ ആറു സൈനികര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്കു പരിക്കേറ്റു.

ബന്നു പട്ടണത്തില്‍ 20 സൈനികരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന്റെ പിറ്റേന്നാണു റാവല്‍പ്പിണ്ടിയിലെ റോയല്‍ ആര്‍ട്ടിലറി ബസാറില്‍ സൈക്കിളിലെത്തിയ ചാവേര്‍ ഭടനാണു സ്‌ഫോടനം നടത്തിയത്. ഇയാളെ സൈനികര്‍ പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയപ്പോള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനം നടന്നയിടം റാവല്‍പ്പിണ്ടിയിലെ അതീവ സുരക്ഷാ മേഖലയാണിവിടമെന്നു പോലീസ് മേധാവി അഖ്തര്‍ ഹയാത് ലാലിക അറിയിച്ചു. സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സും സൈന്യത്തിന്റെ മറ്റു പ്രധാന മന്ദിരങ്ങളും സ്ഥിതിചെയ്യുന്നത് ബസാറിനു തൊട്ടടുത്താണ്. ബന്നു ആക്രമണത്തെത്തുടര്‍ന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേക്കുള്ള യാത്ര റദ്ദാക്കിയ പ്രധാനമന്ത്രി നവാസ് ഷരീഫ് സംഭവത്തെതുടര്‍ന്ന് പ്രത്യേക കാബിനറ്റ് യോഗം വിളിച്ചിരുന്നു.