പാക്കിസ്ഥാനു വിജയം; പരമ്പര സമനിലയില്‍

single-img
21 January 2014

Pakപരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ ശ്രീലങ്കയെ പാക്കിസ്ഥാന്‍ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി. സ്‌കോര്‍: ശ്രീലങ്ക- ഒമ്പതിന് 428, 214. പാക്കിസ്ഥാന്‍- 341, അഞ്ചിന് 302.

57.3 ഓവറില്‍ വിജയിക്കാന്‍ 302 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ ഏകദിന സ്റ്റൈലില്‍ ബാറ്റ് വീശി ഓവറില്‍ 5.25 റണ്‍റേറ്റിലാണ് മുന്നേറിയത്. വളരെ ക്ഷമയോടെ ബാറ്റ് ചെയ്ത് 72 പന്തില്‍ 68 റണ്‍സ് നേടി പുറത്താകാതെനിന്ന മിസ്ബ ഉള്‍ ഹഖിന്റെയും 103 റണ്‍സ് നേടിയ അസ്ഹര്‍ അലിയുടെയും മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാനെ വിജയിപ്പിച്ചത്.