ഡല്‍ഹി ആം ആദ്മി ഓഫീസിലേയ്ക്ക് മലയാളി നഴ്സുമാര്‍ മാര്‍ച്ച്‌ നടത്തും

single-img
21 January 2014

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫിസിനു മുന്നിലേയ്ക്ക് മലയാളി നഴ്സുമാര്‍ മാര്ച്ച് നടത്തും. മലയാളി നഴ്സുമാര്‍ക്കെതിരെ വംശീയ അധിക്ഷേപം ചൊരിഞ്ഞു കൊണ്ടുള്ള  ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് മാര്ച്.

കറുത്ത് ഭംഗിയില്ലാത്ത മലയാളി നഴ്സുമാരെ കാണുമ്പോള്‍ അറിയാതെ സിസ്റ്റര്‍ എന്ന് വിളിച്ചു പോകും എന്ന കുമാര്‍ ബിശ്വാസിന്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 2008-ല്‍ റാഞ്ചിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചപ്പോള്‍ ആണ് വിവാദം ഉണ്ടായത്.സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം നാഴ്സുമാരോട് മാപ്പ് പറഞ്ഞിരുന്നു.