കേരളാ യൂണിവേഴ്സിറ്റി പവര്‍ലിഫ്റ്റിംഗ്,വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക് മത്സരങ്ങള് അടൂരില്-ജനുവരി22,23ന്

single-img
21 January 2014

body buildingപത്തനംതിട്ട:-കേരളാ യൂണിവേഴ്സിറ്റിയുടെ പുരുഷവനിത പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങളും. മിസ്റ്റര്‍ കേരളാ യൂണിവേഴ്സിറ്റി 2013-14 നെ തിരഞ്ഞെടുക്കുന്ന ശരീര സൌന്ദര്യ മത്സരങ്ങളും അടൂര്‍ സെന്റ് സിറില്‍ കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റ് നേത്രത്വത്തില്‍ ജനുവരി 23,24 തീയതികളില്‍ അടൂര്‍ വൈ.എം.സി.എ ഹാളിലും സെന്‍ ട്രല്‍ ഗാന്ധി സ്റ്റേഡിയത്തിലുമായി നടത്തപ്പെടും. 23 നു 6 പി.എം നു ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ ശ്രീ. ആന്റോ ആന്റണി എം.പി അടൂര്‍ സെന്ററല്‍ ഗന്ധി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നൂറില്‍ പരം കോളേജിലെ ദേശീയ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പുരുഷ വനിതാ കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ച് മാസം ചെന്നെയിലെ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ ഷിപ്പിനുള്ള കേരളാ യൂണിവേഴ്സിറ്റി ടീമിനെ ഈ മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കും.