ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ റെക്കോഡ്‌ താഴ്‌ചയിൽ

single-img
21 January 2014

chinaലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ റെക്കോഡ്‌ താഴ്‌ചയിൽ . 2013ല്‍ 7.7 ശതമാനമാണ്‌ വളര്‍ച്ചാനിരക്ക്‌. ഇത്‌ 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ്‌.
1999 നുശേഷം ഇതാദ്യമാണ്‌ ഇത്ര മോശമായ നിലയിലേക്ക്‌ ജി.ഡി.പി പോയതെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകൂട്ടിയതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്‌. 7.5 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ച.അടുത്ത ക്വാര്‍ട്ടറില്‍ നേട്ടം വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍. കയറ്റുമതിയ്ക്കും നിക്ഷേപത്തിനും പുറമെ ആഭ്യന്തര ഉപയോഗത്തില്‍ മന്ദഗതിയിലുളള സുസ്ഥിര വികസനമാണ് ചൈന ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രാജ്യാന്തര വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ പിന്നോട്ടടിയ്ക്കപ്പെട്ടതാണ് സാമ്പത്തിക സ്ഥിതിയ്ക്ക് പ്രഹരമായത്. തുടര്‍ന്ന് തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.