വെറും 85 പേരുടെ സമ്പാദ്യം 350 കോടിപ്പേരുടെ സ്വത്തിനു തുല്യം

single-img
21 January 2014

ECOഏറ്റവും സമ്പന്നരായ 85 പേരുടെ സമ്പത്ത് ലോകജനസംഖ്യയുടെ 350 കോടിയോളം പേരുടെ സ്വത്തിനു തുല്യമാണെന്ന് വെളിപ്പെടുത്തല്‍. ജീവകാരുണ്യസംഘടനയായ ഓക്‌സ്ഫാമാണ് 700 കോടിവരുന്ന ലോകജനസംഖ്യയിലെ സാമ്പത്തിക വിഭജനത്തിലെ കടുത്ത അനീതി ചൂണ്ടിക്കാട്ടിയത്.

ഒരു ട്രെയിനിന്റെ ബോഗിയില്‍ മാത്രം കൊള്ളാവുന്ന 85 പേരുടെ അധീനതയിലുള്ളത് മൊത്തം ജനങ്ങളില്‍ പകുതിയോളം പേരുടെ കൈവശമുള്ളത്രയും സ്വത്താണെന്ന് ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു ശതമാനം വരുന്ന സമ്പന്ന കുടുംബങ്ങളുടെ കൈയിലാണ് ആഗോള സമ്പത്തിന്റെ 46 ശതമാനവും. സമ്പന്നര്‍ നികുതിവെട്ടിപ്പു നടത്തി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം 21 ലക്ഷം കോടി ഡോളറില്‍ അധികമാണെന്നും ഓക്‌സ്ഫാം വെളിപ്പെടുത്തുന്നു.