സിഎംപിയില്‍ താത്കാലിക പ്രശ്‌നപരിഹാരം; 28 ന് വീണ്ടും ചര്‍ച്ച

single-img
21 January 2014

CMPസിഎംപിയില്‍ തുടര്‍ന്നുവന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പ്രശ്‌നപരിഹാരം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരുടെ സാന്നിധ്യത്തല്‍ നടത്തിയ ചര്‍ച്ചയിലാണ് കെ.ആര്‍.അരവിന്ദാക്ഷന്‍ വിഭാഗവും സി.പി.ജോണ്‍ വിഭാഗവും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ തുടര്‍ന്നു വരുംപോലെ രണ്ടു വിഭാഗമായി തുടരാന്‍ കഴിയില്ലെന്ന് നേതാക്കളോട് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. 28ന് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവും വീണ്ടും ചര്‍ച്ച നടത്തും. അതുവരെ പരസ്യ പ്രസ്താവനകളോ ഗ്രൂപ്പ് യോഗങ്ങളോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.