സിഎംപി ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്

single-img
21 January 2014

CMPപിളര്‍ന്നു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കൂട്ടിയോജിപ്പിക്കുവാനും പാര്‍ട്ടിയുടെ തുടര്‍ന്നുള്ള മുന്നണി നിലനില്‍പ്പ് തീരുമാനിക്കാനുമുള്ള ഇരുവിഭാഗവും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ച ഇന്നു നടക്കും. എന്നാല്‍ നേതാക്കളായ സി.പി. ജോണും കെ.ആര്‍. അരവിന്ദാക്ഷനും തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ജോണിന്റെയും അരവിന്ദാക്ഷന്റെയും നേതൃത്വത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പുറത്താക്കല്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ല എന്ന തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടിരുന്നത്. എന്നാല്‍, ഇരുപ ക്ഷവും യുഡിഎഫില്‍ത്തന്നെ തുടരുമെന്നു പ്രഖ്യാപിച്ചതോടെയാണു കോണ്‍ഗ്രസ് പ്രശ്‌നപരിഹാരത്തിന് മുന്നോട്ടു വന്നത്.

മുഖ്യമന്ത്രിയുടെ അസുഖത്തെത്തുടര്‍ന്നു ഈമാസം 15 നു വച്ചിരുന്ന യോഗം ഇന്നത്തേക്കു മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഈ ഘടനയില്‍ നില്‍ക്കുന്ന സിഎംപിയുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്ന നിലപാടായിരിക്കും ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുക. ജോണും അരവിന്ദാ ക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ ഒത്തുതീര്‍പ്പിനുള്ള വഴികളടയും.