ടിപി ധീരനായ കമ്മ്യൂണിസ്റ്റെന്ന് വീണ്ടും വിഎസ്

single-img
20 January 2014

vsവലതുപക്ഷ അവസരവാദത്തിനെതിരെ ശരിയായ നന്‍മക്ക് വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റായിരുന്നു ടിപിചന്ദ്രശേഖരനെന്ന് വിഎസ്.ഓര്‍ക്കാട്ടേരിയിലെ മലയാളം സാംസ്‌കാരിക വേദി ചന്ദ്രശേഖരനെ കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കമ്മ്യൂണിസ്റ്റ് നന്‍മക്ക് വേണ്ടി പോരാടിയ ആളെയാണ് അപായകരമായ നിലയില്‍ കശാപ്പ് ചെയ്തത്. ഇതിന്റെ ഉത്തരവാദികള്‍ തുറന്ന് കാണിക്കപ്പെടുമെന്നും അച്യുതാനന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു.ടിപിയെ വധിക്കാന്‍ ദേശവിരുദ്ധശക്തികളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു