ആം ആദ്മി നേതാവിന്റെ അവഹേളനത്തിനെതിരെ നഴ്സുമാർ

single-img
20 January 2014

മലയാളി നഴ്‌സുമാരെ അപമാനിച്ച് പ്രസംഗം നടത്തിയ ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിനെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്ത്. പണ്ടൊക്കെ ആശുപത്രിയില്‍ പോയാല്‍ കേരളത്തില്‍ നിന്നുള്ള കറുത്ത് മെലിഞ്ഞ നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. കണ്ടാല്‍ തന്നെ സിസ്റ്ററേ എന്ന് വിളിച്ചു പോകും. പലരും സ്വന്തം പ്രൊഫൈലില്‍ ഫോട്ടോപോലും വെക്കാന്‍ മടിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സുന്ദരികളാണ് ആശുപത്രികളിലെ നഴ്‌സുമാര്‍.ഇത്തരത്തിലായിരുന്നു കുമാർ ബിശ്വാസിന്റെ പ്രസംഗം.

കുമാര്‍ ബിശ്വാസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ് കുമാര്‍ ബിശ്വാസ്.

httpv://www.youtube.com/watch?v=ngpB_85XZyc