ന്യൂഡല്‍ഹിയില്‍ പോലീസ്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

single-img
20 January 2014

aravind(1)പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ ഇന്നു ധര്‍ണ നടത്തുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ പോലീസ്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ കൂടിനില്‍ക്കുന്നതു വിലക്കിയിട്ടുണ്ട്‌. ന്യൂഡല്‍ഹി ജില്ലയില്‍ 144-ാം വകുപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആളുകള്‍ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കൂട്ടംകൂടിനില്‍ക്കുകയോ പ്രതിഷേധം രേഖപ്പെടുത്തുകയോ ചെയ്യുന്നതിനു പകരമായി അടുത്തുള്ള സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്നും ഡല്‍ഹി പോലീസ്‌ അറിയിച്ചു. ആറുദിവസം അകലെയാണെങ്കിലും റിപ്പബ്ലിക്‌ ദിവസത്തിന്റെ പശ്‌ചാത്തലത്തിലാണു നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു പോലീസ്‌ അറിയിച്ചു .നേരത്തെ ദക്ഷിണഡല്‍ഹിയിലെ പെണ്‍വാണിഭ ശൃംഖലയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി നിയമമന്ത്രി സോംനാഥ്‌ ഭാരതിയോടു നിസഹകരിച്ച പോലീസ്‌ ഉദ്യോഗസ്‌ഥനെതിരേ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കണ്ടിരുന്നു. വനിതാ ശിശുക്ഷേമമന്ത്രി രാഖി ബിര്‍ളയെ എതിര്‍ത്ത പോലീസുകാരനെതിരേയും നടപടിയെക്കുണമെന്ന്‌ ആം ആദ്‌മി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്‌.