അറുപത്തെട്ടാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ മത്സരത്തിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.

single-img
20 January 2014

santhoshഅറുപത്തെട്ടാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ മത്സരത്തിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശിയും ഗോള്‍ കീപ്പറുമായ ജീന്‍ ക്രിസ്റ്റ്യനാണ് ടീം ക്യാപ്റ്റന്‍. കൊല്ലം സ്വദേശിയും സ്ട്രൈക്കറുമായ ആര്‍. കണ്ണന്‍ വൈസ് ക്യാപ്റ്റന്‍. 20 അംഗ ടീമിനെയും നാല് റിസര്‍വ് കളിക്കാരുടെയും പേരുകളാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ സീസണില്‍ സര്‍വ്വീസസിനെതിരെ അവസാന നിമിഷം കൈവിട്ട കിരീടം പിടിക്കാനാണ് കേരളം ഇത്തവണ കച്ചകെട്ടിയിറങ്ങുന്നത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3- 4 എന്ന സ്‌കോറിനാണ് സര്‍വ്വീസസിനോട് തോറ്റ് കേരളത്തിന് കിരീടം കൈമോശം വന്നത്. അഞ്ച് തവണ സന്തോഷ് ട്രോഫി കിരീടം കേരള ടീം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമടക്കം എട്ട് തവണ രണ്ടാം സ്ഥാനക്കാരായി.

ടീം -ഡിഫന്‍ഡര്‍മാര്‍: ഷെറിന്‍ സാം, വി.വി. സുര്‍ജിത്, എന്‍. ജോണ്‍സണ്‍, എസ്. ലിജോ, ടി. സുജിത്, ബി.കെ. അനഘ്, എ. ഷാജി. മിഡ് ഫീല്‍ഡര്‍മാര്‍: വി.കെ. ഷിബിന്‍ ലാല്‍, ആര്‍. പ്രസൂണ്‍, ജിപ്സണ്‍ ജസ്റ്റസ്, കെ.പി. അനീഷ്, ജിജോ ജോസഫ് , കെ.വി. പ്രമീഷ്.

സ്ട്രൈക്കര്‍മാര്‍: പി. ഉസ്മാന്‍, സി. നസറുദ്ദീന്‍, ആര്‍. കണ്ണന്‍, വി.പി. സുഹൈര്‍. ടോള്‍ കീപ്പര്‍മാര്‍: ജീന്‍ ക്രിസ്റ്റ്യന്‍, എന്‍. നൗഫല്‍, പി.പി. നൗഷാദ്.

റിസര്‍വ്: ആര്‍. സതീഷ് (ഡിഫന്‍ഡര്‍), എ. പ്രവീണ്‍ കുമാര്‍, അബ്ദുല്‍ റഹ്മാന്‍ (മിഡ് ഫീല്‍ഡര്‍മാര്‍), മുഹമ്മദ് അസ് ലം (സ്ട്രൈക്കര്‍).

ചീഫ് കോച്ച്- എ.എം. ശ്രീധരന്‍, അസിസ്റ്റന്‍റ് കോച്ച്- സതീവന്‍ ബാലന്‍, മാനേജര്‍- മോഹനന്‍, ടീം ഫിസിയോ- തോമസ് ചെറിയാന്‍.