ഡല്‍ഹിയില്‍ തുടരുന്ന ബലാല്‍സംഗങ്ങള്‍ക്ക് കാരണം ഡല്‍ഹി പോലീസിന്റെ അനാസ്ഥയെന്ന് കേജ്രിവാള്‍

single-img
20 January 2014

ഡല്‍ഹി പൊലീസിനെതിരെ ആഞ്ഞടിച്ചു കേജ്രിവാള്‍ . ഡല്‍ഹിയില്‍ തുടര്‍ക്കഥയാകുന്ന ബലാല്‍സംഗങ്ങള്‍ക്ക് കാരണം ഡല്‍ഹി പോലീസിന്റെ അനാസ്ഥയെന്ന് കേജ്രിവാള്‍ ആരോപിച്ചു.

 

ഡല്‍ഹിയില്‍ ആം ആദ്മിയുടെ  ധര്‍ണ്ണയ്ക്കെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പോലീസ് തടഞ്ഞിരുന്നു .റെയില്‍ ഭവനു അടുത്തുള്ള റൈസ്സിനാ റോഡിനു  മുന്നിലാണ് കേജ്രിവാളിനെ പോലീസ് തടഞ്ഞത്. കാറിനു മുന്നില്‍ നിന്നുകൊണ്ടാണ് മൈക്കിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത കേജ്രിവാള്‍ ഡല്‍ഹി പൊലീസിനെതിരെ ആഞ്ഞടിച്ചത്.