ആം ആദ്മി പാര്ട്ടി രൂപീകരണം ഭരണഘടനാ വിരുദ്ധം പാര്ട്ടി ദേശീയ അംഗങ്ങള്

single-img
20 January 2014

aam admy partyപത്തനംതിട്ട:-ചില കേന്ദ്ര നേതാക്കളുടെ ഒത്താശയോടെ കേരളത്തില്‍ രഹസ്യമായി നടത്തിയ പാര്‍ട്ടിരൂപീകരണരീതി ഭരണഘടനാലംഘനവും,ജനാധിപത്യ നിഷേധവുമാണെന്ന് കേരളത്തില്‍ നിന്നുള്ള സ്ഥാപകാംഗങ്ങള്‍ വ്യക്തമാക്കി. ജനാധിപത്യ വിരുദ്ധമായി പാര്‍ട്ടി നേത്രത്വം നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്‍. ദേശീയ നേതാക്കള്‍ ഇടക്കിടെ കേരളത്തിലെത്തി സത്യവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അരവിന്ദ് കേജരിവാളിനു മാത്രം പിന്തുണനല്‍കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് മുന്നറിയിപ്പു നല്‍കി. പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,ത്രിശ്ശൂര്‍, ചാലക്കുടി തുടങ്ങിയ ലോകസഭാ മണ്ഡലങ്ങളില്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സ്ഥാപകാംഗങ്ങളായ കെ.ആര്‍ അമല് രാജ്, എ അജിത്കുമാര്‍, ടി ഡി ബാബുരാജ്, വള്ളംകുളം ശശിധരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.