Latest News

അച്ഛന്‍ വാങ്ങി വെച്ചിരുന്ന മദ്യം കഴിച്ചു ഏഴു വയസ്സുകാരന്‍ മരിച്ചു

അച്ഛന്‍ വാങ്ങി വെച്ചിരുന്ന മദ്യം കഴിച്ചു ഏഴു വയസ്സുകാരന്‍ മരിച്ചു.കൊല്ലം പത്തനാപുരത്തിനടുത്തുള്ള മഞ്ഞക്കാലയില്‍ ആണ് സംഭവം ഉണ്ടായത്.അമിതമായി മദ്യം കഴിച്ചു അവശനിലയില്‍ ആയ കുട്ടിയെ അടുത്തുള്ള കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ഞക്കാല സ്വദേശി ലാജന്റെ മകന്‍ ലിജിനാണ് മരിച്ചത്.ജനുവരി 19 ഞായറാഴ്ച രാത്രി ആണ് സംഭവം. അച്ഛന്‍ വാങ്ങിവെച്ച  ഒരു ഫുള്‍ ബോട്ടില്‍ മദ്യം മുഴുവന്‍ ലിജിന്‍ എടുത്തു കുടിക്കുകയായിരുന്നു.ലിജിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. സംഭവത്തെക്കുറിച്ച് കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.