ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റികള്‍ അണികളോട് ആവശ്യപ്പെട്ടു.

single-img
19 January 2014

cpmടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി വരുന്ന ദിവസം സംയമനം പാലിക്കണമെന്ന് സി.പി.എം കണ്ണൂര്‍ , കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ അണികളോട് ആവശ്യപ്പെട്ടു. വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്നും ശനിയാഴ്ച ചേര്‍ന്ന രണ്ടു ജില്ലാ കമ്മിറ്റികളും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.ടി.പി വിധി വരുന്ന ദിവസത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ സുരക്ഷയാണ്‌ കണ്ണൂര്‍ ,കോഴിക്കോട്‌ ജില്ലകളില്‍ ഒരുക്കിയിരിക്കുന്നത്‌. ബുധനാഴ്‌ചയാണ്‌ കോഴിക്കോട്‌ എരഞ്ഞിപ്പാലത്തെ മാറാട്‌ കോടതി ടി. പി വധക്കേസില്‍ വിധി പുറപ്പെടുവിക്കുക.