പ്രമുഖ എഴുത്ത്കാരിയും സാമൂഹിക പ്രവർത്തകയും ആയ സാറ ജോസഫ്‌ എ എ പി സ്ഥാനാർഥി ആയേക്കും

single-img
19 January 2014

sraവരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ എഴുത്ത്കാരിയും സാമൂഹിക പ്രവർത്തകയും ആയ സാറ ജോസഫ്‌  എ എ പി സ്ഥാനാർഥി ആയേക്കും .തൃശൂരിൽ ആകും സാറ ജോസഫ്‌ എ എ പി സ്ഥാനാർഥിയായി മത്സരിക്കുന്നത്.തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിന് ഉപരി ആം ആദ്മി പാർട്ടി നൽകുന്ന  സന്ദേശം ജനങ്ങളിൽ എത്തിക്കുക ആണ്  തന്റെ ലക്‌ഷ്യം എന്ന്  സാറ ജോസഫ്‌ പറഞ്ഞു.പൊതു സമൂഹത്തിൽ  നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം ആണ് സാറ ജോസഫ്‌ നെ സ്ഥാനാർഥി ആകുന്നതിൽ ശക്തിപകരുന്നത്.സാറ ജോസഫ്‌ തൃശൂരിൽ സ്ഥാനാർഥി ആകുന്നത് വഴി കടുത്ത മത്സരം തന്നെ തൃശൂരിൽ കാണാൻ കഴിയും.