ഏകദിന ക്രിക്കറ്റിൽ 300 ബാറ്റ്സ്‌മാന്മാരെ പുറത്താക്കിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ബഹുമതി ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിക്ക്

single-img
19 January 2014

dhoniഏകദിന ക്രിക്കറ്റിൽ 300 ബാറ്റ്സ്‌മാന്മാരെ പുറത്താക്കിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ബഹുമതി ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി. ന്യൂസിലാന്‍ഡിനെതിരെയുളള ആദ്യ ഏകദിനത്തില്‍ മുപ്പത്തിയേഴാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ റോസ് ടെയ്‌ലറെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് ധോണി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.221 ക്യാച്ചുകളും 79 സ്റ്റന്പിംഗുകളുമാണ് ധോണിയുടെ പേരിലുള്ളത്. ഈ നേട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ തന്നെ നാലാമത്തെ വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിംഗ് ധോണി.ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ .472 പേരെയാണ് ഗില്‍ ക്രിസ്റ്റ് പുറത്താക്കിയിരിക്കുന്നത്.ന്യൂസിലൻഡിനെതിരായി ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത ഇന്ത്യൻ ക്യാപ്ടനെന്ന റെക്കാ‌ഡും ധോണിക്കാണ്. മുൻ ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കാഡാണ് ധോണി മറികടന്നത്. 10 ക്യാച്ചുകളാണ് ന്യൂസിലൻഡിനെതിരെ ധോണിയുടെ പേരിലുള്ളത്.