മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ആക്രമണം

single-img
19 January 2014

maniമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ആക്രമണം. കല്ലറേില്‍ വീടിന്‍്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം എ.ഐ.സി.സി സമ്മേളനത്തില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയെ പരിഹസിച്ച് മണിശങ്കള്‍ അയ്യര്‍ രംഗത്തുവന്നിരുന്നു. ദല്‍ഹിയിലേക്ക് ചായ വില്‍ക്കാന്‍ മോദിക്കുവരാം എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരിഹാസം. മോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ളെന്നും ം ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അറിവില്ലാത്ത കോമാളിയാണെന്നും അയ്യര്‍ നേരത്തെ ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ തന്‍്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാരോപിച്ച് മണിശങ്കര്‍ അയ്യര്‍ രംഗത്തത്തെിയിരുന്നു.