തലസ്ഥാനത്ത് വന്‍ എ ടി എം കവര്‍ച്ച : പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് സൂചന

single-img
19 January 2014

ATM Theftsതിരുവനന്തപുരം നഗരത്തിലെ പല എ ടി എമ്മുകളില്‍ നിന്നായി ലക്ഷങ്ങളുടെ കവര്‍ച്ച.പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് സൂചന.എസ്ബിടി എസ്ബിഐ എടിഎമ്മുകളില്‍ നിന്നാണ് മോഷണങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്തത്. സാങ്കേതിക തകരാര്‍ വരുത്തി എടിഎമ്മിന്റെ പ്രവര്‍ത്തനം തകരാറിലാക്കിയായിരുന്നു മോഷണം. എടിഎമ്മുകളില്‍ ചിലതിന്റെ ക്യാമറ അടക്കം  പ്രവര്‍ത്തന രഹിതമാക്കി ആയിരുന്നു മോഷണം.

എടിഎമ്മുകളിലൂടെയുള്ള മോഷണ പരമ്പരയെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിട്ടും സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല.സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് മോഷണം നടന്നിരിക്കുന്നത്.ഒരാഴ്ചയോളമായി സംഘം തലസ്ഥാനത്ത് സജീവമായിരുന്നതായാണ് സൂചന. പട്ടം, ജവഹര്‍ നഗര്‍ , റെയില്‍വെ സ്‌റ്റേഷന്‍, ബേക്കറി ജംഗ്ഷന്‍, പാളയം എല്‍എംഎസ് എന്നിങ്ങനെ നിരവധി ഇടങ്ങളില്‍ നിന്ന് പരാതികള്‍ കിട്ടി.

തിരുവനന്തപുരത്തെ എടിഎം കൗണ്ടറുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുണ്ട്. മറ്റ് നഗരങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.